FLASH

അവധിക്കാലഅധ്യാപകരിശീലനത്തില്പങ്കെടുക്കുന്നഅധ്വാപകര്ടെക്സ്റ്റ്ബുക്ക്,ടീച്ചര്ടെക്സ്റ്റ് എന്നിവ കൊണ്ടുവരേണ്ടതാണ് .പെന്ഡ്രൈവ്,ലാപ്ടോപ്ഉള്ളവര്അവയുംകൊണ്ടുവരേണ്ടതാണ്

VACATION TEACHERS TRAINING -Loosers Batch LP- 15-05-2017 TO 23-05-2017 UP-(15-05-2017 TO 18-05-2017)


WELCOME BRC HOSDURG, PADNEKAD,
BRC HOSDURG Contact : 04672 83790

Thursday, 17 August 2017

ദുര്‍ഗ്ഗാ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എഴുപത്തൊന്നാം സ്വാതന്ത്ര്യ ദിനാഘോഷം

ദുര്‍ഗ്ഗാ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എഴുപത്തൊന്നാം സ്വാതന്ത്ര്യ ദിനാഘോഷം സ്‌കൂള്‍ പ്രഥമാധ്യാപിക ശ്രീമതി എം വി ചന്ദ്രമതി പതാക ഉയര്‍ത്തി നിര്‍വഹിക്കുന്നു ,പ്രിന്‍സിപ്പള്‍ ശ്രീമതി ദക്ഷ ടീച്ചര്‍ പി ടി എ പ്രസിഡന്റ് ശ്രീ വിനോദ് കുമാര്‍ എന്നിവര്‍ കുട്ടികള്‍ക്ക് സ്വാതന്ത്ര്യദിന സന്ദേശം നല്‍കി .തുടര്‍ന്ന് കുട്ടികള്‍ക്ക് മധുരം വിതരണം ചെയ്തു


ഡോക്യു ഡ്രാമ


സമരകഥയിലെ ഉപ്പും മുളകും രുചിച്ച് അരയി:

ഡോക്യു ഡ്രാമ ശ്രദ്ധേയമായി
കാഞ്ഞങ്ങാട്: സ്വാതന്ത്ര്യ സമര ചരിത്രത്തിലെ രണ്ട് ചരിത്ര മുഹൂർത്തങ്ങൾ കോർത്തിണക്കി അരയി ഗവ. യു പി.സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച ഉപ്പും മുളകും ഡോക്യു ഡ്രാമ ശ്രദ്ധേയമായി.വാസ്കോഡ ഗാമയും സാമൂതിരി രാജാവും തമ്മിലുള്ള സംഗമത്തിനും ഉപ്പുസത്യാഗ്രഹ സമരത്തിനും നാടകത്തിന്റെ രുചിഭേദം പകർന്ന് അവതരിപ്പിച്ചപ്പോൾ കാഴ്ചക്കാർക്ക് അത് വേറിട്ട അനുഭവമായി. 
തെരുവുനാടകത്തിന്റെയും പ്രൊസീനിയത്തിന്റെയും സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് ക്ലാസ് മുറിയിൽ നിന്ന് തുടങ്ങി സാമൂതിരിയുടെ കൊട്ടാരത്തിലേക്കും അബ്ദുൾ റഹിമാൻ സാഹിബിന്റെ നേതൃത്വത്തിൽ നടന്ന ഉപ്പ് നിയമന ലംഘനത്തിലേക്കും നാടകം അതിവേഗം സഞ്ചരിച്ചത്.
ക്ലാസിൽ പ്രവൃത്തി പരിചയ അധ്യാപിക നിർദ്ദേശിച്ച പ്രകാരം  സലാഡ് ഉണ്ടാക്കാൻ കുട്ടികൾ കൊണ്ടുവന്ന പച്ചക്കറികളോടൊപ്പം  ഉപ്പും മുളകും ഇല്ലാത്തതിന്റെ അന്വേഷണത്തിൽ നിന്നാണ് നാടകം ആരംഭിക്കുന്നത്. പോർച്ചുഗീസുകാർ കടൽ കടത്തികൊണ്ടു പോയ കുരുമുളകും നികുതി ചുമത്തി ബ്രിട്ടീഷുകാർ തടവിലാക്കിയ ഉപ്പും രംഗത്തു വരുന്നതോടെ നാടകരംഗം സമരകഥയിലേക്ക് പ്രവേശിക്കുന്നു.
കച്ചവടത്തിനു വന്നവർ അധികാരികളായി മാറുന്നു.
വിദേശ ചൂഷണത്തിനെതിരെ നാടു നടത്തിയ പോരാട്ടം ഉപ്പുസത്യാഗ്രഹ പ്രമേയത്തിലൂടെ കുട്ടികൾ അവതരിപ്പിച്ചത് തീഷ്ണമായ അനുഭവമായി. സ്വാതന്ത്ര്യദിനത്തിൽ സലാഡല്ല നാടിന്റെ രുചിയുള്ള മൊളീഷ്യമാണ് ഉണ്ടാക്കേണ്ടതെന്ന് കുട്ടികൾ ടീച്ചറെ തിരുത്തുന്നു. ഉപ്പും കുരുമുളകും ചേർത്ത മൊളീഷ്യം ഉണ്ടാക്കി നാടകം കാണാനെത്തിയ നഗരസഭാ ചെയർമാൻ വി.വി.രമേശനും സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മഹമൂദ് മുറിയാനാവിക്കും ഒപ്പം നൂറുകണക്കിന്ണികൾക്കും വിതരണം ചെയ്തുകൊണ്ടാണ് നാടകത്തിന് തിരശ്ശീല വീഴുന്നത്.
സ്കൂൾ അധ്യാപകനായ പ്രകാശൻ കരിവെള്ളൂർ രചനയും ദേശീയ തല അംഗീകാരം നേടിയ നാടക സംവിധായകൻ രാജേഷ് കീഴത്തൂർ സംവിധാനവും നിർവഹിച്ച നാടകത്തിൽ വിദ്യാലയത്തിലെ 30 കുട്ടികൾ വേഷമിട്ടു.സ്കൂൾ പിടിഎ പ്രസിഡണ്ട് എസ്.ജഗദീശൻ, പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ, ശരത്ത് അരയി,പി ഭാസ്ക്കരൻ മദർ പി ടി എ പ്രസിഡണ്ട് എസ്.സി.റഹ്മത്ത് എന്നിവരാണ് അണിയറയിൽ. സ്വാതന്ത്ര്യ ദിന റാലി, സംഗീതശില്പം, കുട്ടികളുടെ വിവിധ പരിപാടികൾ എന്നിവയും നടന്നു.

ഫോട്ടോ: അരയി ഗവ.യു.പി.സ്കൂൾ അവതരിപ്പിച്ച സ്വാതന്ത്ര്യത്തിന്റെ ഉപ്പും മുളകും ഡോക്യു ഡ്രാമയിൽ നിന്ന്.